Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prices Fall

സ്വ​​ർ​​ണം, വെ​​ള്ളി വി​​ല​​യി​​ൽ ഇ​​ടി​​വ്

മും​​ബൈ: യു​​എ​​സ് കേ​​ന്ദ്ര ബാ​​ങ്കാ​​യ ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വി​​ന്‍റെ അ​​ടു​​ത്ത ചെ​​യ​​ർ​​മാ​​നാ​​യി കെ​​വി​​ൻ എം. ​​വാ​​ർ​​ഷി​​നെ നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്ത​​തി​​നു പി​​ന്നാ​​ലെ അ​​മൂ​​ല്യ ലോ​​ഹ​​ങ്ങ​​ളു​​ടെ വി​​ല​​യി​​ൽ വ​​ൻ ഇ​​ടി​​വ്. സ്വ​​ർ​​ണ​​വും വെ​​ള്ളി​​യും റി​​ക്കാ​​ർ​​ഡ് ഉ​​യ​​രം തി​​രു​​ത്തി​​ക്കൊ​​ണ്ട് മു​​ന്നോ​​ട്ട് നീ​​ങ്ങു​​മോ​​യെ​​ന്നാ​​ണ് ശ്ര​​ദ്ധി​​ച്ച​​ത്. എ​​ന്നാ​​ൽ, ഈ ​​ര​​ണ്ടു ലോ​​ഹ​​ങ്ങ​​ളു​​ടെ​​യും വി​​ല ര​​ണ്ടു ദി​​വ​​സ​​മാ​​യി താ​​ഴു​​ക​​യാ​​ണ്.

അ​​ന്താ​​രാ​​ഷ്‌ട്ര വി​​പ​​ണി​​യി​​ൽ സ്വ​​ർ​​ണ​​വി​​ല 11 ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ താ​​ഴ്ന്നു. കോ​​മെ​​ക്സ് വെ​​ള്ളി വി​​ല 31 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം താ​​ഴേ​​ക്ക ു​​പോ​​യി. വെ​​ള്ളി​​യാ​​ഴ്ച വ​​ൻ തോ​​തി​​ലു​​ള്ള വി​​റ്റ​​ഴി​​ക്ക​​ലി​​നു ശേ​​ഷം വെ​​ള്ളിവി​​ല അ​​തി​​ന്‍റെ റി​​ക്കാ​​ർ​​ഡ് നി​​ര​​ക്കാ​​യ 121.75 ഡോ​​ള​​റി​​ൽ​​നി​​ന്ന് 35 ശ​​ത​​മാ​​നം താ​​ഴ്ന്നാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്. വെ​​ള്ളിവി​​ല​​യി​​ൽ ഇ​​നി​​യും കു​​റ​​വു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് വി​​ദ​​ഗ്ധ​​ർ വി​​ല​​യി​​രു​​ത്തു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ കു​​റ​​ച്ചു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി വി​​ല കു​​തി​​ച്ചു​​യർ​​ന്ന് റി​​ക്കാ​​ർ​​ഡ് നി​​ല​​വാ​​ര​​ത്തി​​ൽ എ​​ത്തി​​യ​​തോ​​ടെ നി​​ക്ഷേ​​പ​​കർ സ്വ​​ർ​​ണ​​വും വെ​​ള്ളി​​യും വി​​റ്റ് ലാ​​ഭ​​മെ​​ടു​​പ്പി​​ലേ​​ക്കു ക​​ട​​ന്ന​​ത് വി​​ല ഇ​​ടി​​യാ​​ൻ കാ​​ര​​ണ​​മാ​​യി.

യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് ചെ​​യ​​ർ​​മാ​​നാ​​യി കെ​​വി​​ൻ വാ​​ർ​​ഷി​​നെ നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്ത​​ത് ലോ​​ഹ​​വി​​പ​​ണി​​യി​​ൽ പ്ര​​തി​​ഫ​​ലി​​ച്ചു. അ​​​ദ്ദേ​​​ഹം മേ​​​യ് മാ​​​സ​​​ത്തി​​​ലാ​​​ണ് ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ക്കു​​​ക. ഹോ​​ക്കി​​ഷ് ന​​യ​​ങ്ങ​​ളു​​ള്ള ( പ​​​ലി​​​ശ​​​നി​​​ര​​​ക്ക് കൂ​​​ട്ട​​​ണ​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യം) വാ​​ർ​​ഷി​​നെ നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്ത​​ത​​ത് ഡോ​​ള​​റി​​നു ക​​രു​​ത്തു ന​​ല്കു​​ക​​യും സ്വ​​ർ​​ണം, വെ​​ള്ളി എ​​ന്നി​​വ​​യു​​ടെ വി​​ല​​യെ ബാ​​ധി​​ക്കു​​ക​​യും ചെ​​യ്തു. ഇ​​ത് രാ​​ജ്യാ​​ന്ത​​ര വി​​പ​​ണി​​യി​​ൽ ഡോ​​ള​​റി​​നെ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ക​​യും ബോ​​ണ്ട് യീ​​ൽ​​ഡു​​ക​​ൾ വ​​ർ​​ധി​​ക്കു​​ക​​യും ചെ​​യ്തു. നി​​ക്ഷേ​​പ​​ക​​ർ സു​​ര​​ക്ഷി​​ത നി​​ക്ഷേ​​പ​​മെ​​ന്ന നി​​ല​​യി​​ൽ സ്വ​​ർ​​ണം, വെ​​ള്ളി എ​​ന്നി​​വ​​യി​​ൽ​​നി​​ന്ന് മാ​​റി ഡോ​​ള​​റി​​ലേ​​ക്ക് ശ്ര​​ദ്ധ​​കേ​​ന്ദ്രീ​​ക​​രി​​ച്ചു. പ​​ണ​​പ്പെ​​രു​​പ്പം നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​ൽ ക​​ർ​​ശ​​ന നി​​ല​​പാ​​ടു​​ള്ള വ്യ​​ക്തി​​യു​​മാ​​ണ് വാ​​ർ​​ഷ്. കൂ​​ടാ​​തെ, ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വി​​ന്‍റെ സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന് ഉൗ​​ന്ന​​ൽ ന​​ൽ​​കു​​ന്ന വ്യ​​ക്തികൂ​​ടി​​യാ​​ണ്.

ചി​​ക്കാ​​ഗോ മെ​​ർ​​ക്ക​ന്‍റൈൽ എ​​ക്സ്ചേ​​ഞ്ച് (സി​​എം​​ഇ) സ്വ​​ർ​​ണ​​ത്തി​​ന്‍റെ​​യും വെ​​ള്ളി​​യു​​ടെ​​യും മാ​​ർ​​ജി​​ൻ തു​​ക വ​​ർ​​ധി​​പ്പി​​ച്ച​​ത് ലോ​​ഹ​​വി​​പ​​ണി​​യി​​ൽ വ​​ലി​​യ സ​​മ്മ​​ർ​​ദ​​ത്തി​​നു കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്. ചെ​​ന്പി​​നു പി​​ന്നാ​​ലെ​​യാ​​ണ് സ്വ​​ർ​​ണ​​ത്തി​​ന്‍റെ​​യും വെ​​ള്ളി​​യു​​ടെ​​യും മാ​​ർ​​ജി​​ൻ തു​​ക സി​​എം​​ഇ ഉ​​യ​​ർ​​ത്തി​​യ​​ത്. സ്വ​​ർ​​ണ​​ത്തി​​ന്‍റെ മാ​​ർ​​ജി​​ൻ തു​​ക ആ​​റു ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് എ​​ട്ടു ശ​​ത​​മാ​​ന​​മാ​​ക്കി ഉ​​യ​​ർ​​ത്തി​​യ​​പ്പോ​​ൾ വെ​​ള്ളി​​യു​​ടേ​​ത് 11 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 15 ശ​​ത​​മാ​​ന​​മാ​​ക്കി. മാ​​ർ​​ജി​​ൻ തു​​ക വ​​ർ​​ധി​​പ്പി​​ക്കു​​യെ​​ന്നാ​​ൽ ഒ​​രു നി​​ക്ഷേ​​പ​​ക​​ൻ വി​​പ​​ണി​​യി​​ൽ ട്രേ​​ഡ് ചെ​​യ്യാ​​ൻ കൈ​​വ​​ശം വ​​യ്ക്കേ​​ണ്ട കു​​റ​​ഞ്ഞ തു​​ക കൂ​​ടു​​ന്നു എ​​ന്നാ​​ണ് അ​​ർ​​ഥം.

എം​​സി​​എ​​ക്സ് സ്വ​​ർ​​ണ​​വി​​ല

ഇ​​ന്ത്യ​​യു​​ടെ മ​​ൾ​​ട്ടി ക​​മ്മോ​​ഡി​​റ്റി എ​​ക്സ്ചേ​​ഞ്ച് (എം​​സി​​എ​​ക്സ്) സ്വ​​ർ​​ണ​​വി​​ല ഏ​​പ്രി​​ൽ ഫ്യൂ​​ച്ച​​ർ 10 ഗ്രാ​​മി​​ന് 1,50,849 രൂ​​പ​​യി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. മു​​ൻ ദി​​വ​​സ​​ത്തെ ക്ലോ​​സിം​​ഗി​​നേ​​ക്കാ​​ൾ പ​​ത്ത് ഗ്രാ​​മി​​ന് 1,52,345 രൂ​​പ​​യി​​ൽ​​നി​​ന്ന് 1496 രൂ​​പ (0.98%) താ​​ഴ്ച​​യാ​​ണ് ഒ​​രു ദി​​വ​​സ​​മു​​ണ്ടാ​​യ​​ത്. നി​​ല​​വി​​ലെ എം​​സി​​എ​​ക്സ് സ്വ​​ർ​​ണ നി​​ര​​ക്ക് എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന വി​​ല​​യാ​​യ 1,80,799ൽ​​നി​​ന്ന് 29,230 രൂ​​പ​​യി​​ൽ താ​​ഴെ​​യാ​​ണ്.

എം​​സി​​എ​​ക്സ് വെ​​ള്ളി വി​​ല

മാ​​ർ​​ച്ച് ഫ്യൂ​​ച്ചേ​​ഴ്സി​​നാ​​യു​​ള്ള എം​​സി​​എ​​ക്സ് വെ​​ള്ളി​​വി​​ല കി​​ലോ​​യ്ക്ക് 2,91,922 രൂ​​പ എ​​ന്ന നി​​ര​​ക്കി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. ഇ​​ത് വെള്ളി​​യു​​ടെ എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 4,20,048ൽ​​നി​​ന്ന് 1,28,126 (30.50%) താ​​ഴെ​​യാ​​ണ്.

Latest News

Corehub Up